കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Spread the love

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

 

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍
തീയതി. 05.05.2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1241 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 38
2. പന്തളം 49
3. പത്തനംതിട്ട 82
4. തിരുവല്ല 85
5. ആനിക്കാട് 40
6. ആറന്മുള 39
7. അരുവാപ്പുലം 19
8. അയിരൂര്‍ 22
9. ചെന്നീര്‍ക്കര 19
10. ചെറുകോല്‍ 11
11. ചിറ്റാര്‍ 12
12. ഏറത്ത് 15
13. ഇലന്തൂര്‍ 8
14. ഏനാദിമംഗലം 17
15. ഇരവിപേരൂര്‍ 25
16. ഏഴംകുളം 23
17. എഴുമറ്റൂര്‍ 25
18. കടമ്പനാട് 15
19. കടപ്ര 30
20. കലഞ്ഞൂര്‍ 26
21. കല്ലൂപ്പാറ 24
22. കവിയൂര്‍ 8
23. കൊടുമണ്‍ 18
24. കോയിപ്രം 37
25. കോന്നി 26
26. കൊറ്റനാട് 15
27. കോട്ടാങ്ങല്‍ 27
28. കോഴഞ്ചേരി 11
29. കുളനട 13
30. കുന്നന്താനം 30
31. കുറ്റൂര്‍ 19
32. മലയാലപ്പുഴ 12
33. മല്ലപ്പളളി 49
34. മല്ലപ്പുഴശ്ശേരി 5
35. മെഴുവേലി 10
36. മൈലപ്ര 4
37. നാറാണംമൂഴി 22
38. നാരങ്ങാനം 8
39. നെടുമ്പ്രം 17
40. നിരണം 12
41. ഓമല്ലൂര്‍ 12
42. പള്ളിക്കല്‍ 47
43. പന്തളം-തെക്കേക്കര 15
44. പെരിങ്ങര 21
45. പ്രമാടം 40
46. പുറമറ്റം 14
47. റാന്നി 26
48. റാന്നി-പഴവങ്ങാടി 18
49. റാന്നി-അങ്ങാടി 12
50. റാന്നി-പെരുനാട് 21
51. സീതത്തോട് 19
52. തണ്ണിത്തോട് 5
53. തോട്ടപ്പുഴശ്ശേരി 15
54. തുമ്പമണ്‍ 6
55. വടശ്ശേരിക്കര 19
56. വളളിക്കോട് 11
57. വെച്ചൂച്ചിറ 14

ജില്ലയില്‍ ഇതുവരെ ആകെ 80810 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 73728 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശി (63) 04.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 23.04.2021ന് രോഗബാധ സ്ഥിരീകരിച്ച ഓമല്ലൂര്‍ സ്വദേശി (49) 04.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) കുളനട സ്വദേശിനി (53) 04.05.2021ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
4) പന്തളം സ്വദേശി (75) 05.05.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
5) 28.04.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (96) 05.05.2021ന് സ്വവസതിയില്‍വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
6) 25.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പെരുനാട് സ്വദേശി (80) 03.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) റാന്നി പഴവങ്ങാടി സ്വദേശി (63) 27.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
8) കുളനട സ്വദേശി (58) 19.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 919 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 69069 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11474 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11048 പേര്‍ ജില്ലയിലും, 426 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 21008 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1813 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4055 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 77 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 159 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 26876 പേര്‍ നിരീക്ഷണത്തിലാണ്.

Related posts