Trending Now

കോവിഡ്  ചികിത്സോപകരണങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ കര്‍ശന നടപടി

Spread the love

കോവിഡ്  ചികിത്സോപകരണങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ കര്‍ശന നടപടി
എന്‍ 95 മാസ്‌ക് – 22

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന മാസ്‌ക്, ഗ്ലൗസ്, പിപിഇകിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങിയ 15 ഇനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ അമിത വിലയ്ക്ക് വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു. അവശ്യ വസ്തു നിയന്ത്രണ നിയമത്തിന് കീഴിലാണ് 15 ഇനങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

ഇനങ്ങള്‍, സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി വില(രൂപയില്‍) എന്നിവ ക്രമത്തില്‍ ചുവടെ:-

പിപിഇ കിറ്റ് – 273, എന്‍ 95 മാസ്‌ക് – 22, ട്രിപ്പിള്‍ ലയര്‍ മാസ്‌ക് – 3.90, ഫേസ് ഷീല്‍ഡ് – 21, ഏപ്രണ്‍ (ഡിസ്‌പോസിബിള്‍) – 12, സര്‍ജിക്കല്‍ ഗൗണ്‍ – 65, എക്‌സാമിനേഷന്‍ ഗ്ലൗസ് – 5.75, ഹാന്‍ഡ് സാനിറ്റൈസര്‍ (500 എംഎല്‍) – 192, ഹാന്‍ഡ് സാനിറ്റൈസര്‍ (200 എംഎല്‍) – 98, ഹാന്‍ഡ് സാനിറ്റൈസര്‍ (100 എംഎല്‍) – 55, സ്റ്റിറയല്‍ ഗ്ലൗസ് (ജോഡി) – 15, എന്‍ആര്‍ബി മാസ്‌ക് – 80, ഓക്‌സിജന്‍ മാസ്‌ക് – 54, ഫ്‌ളോമീറ്റര്‍ (ഹ്യുമിഡിഫൈര്‍ സഹിതം) – 1520, ഫിംഗര്‍ ടിപ്‌സ് പള്‍സ്ഓക്‌സി മീറ്റര്‍ -1500.

error: Content is protected !!