
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആനക്കൂട്ടിൽ കുട്ടിആനകൾ ചരിയുന്നത് സംബന്ധിച്ച് ശാസ്ത്രീയവും, സമഗ്രവും, സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റക്കാരെ വകുപ്പിൽ നിന്നും പിരിച്ചു വിടുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വനം വകുപ്പ് മന്ത്രിക്കും, വനംവിജിലൻസ് മേധാവിക്കും, പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയതായി ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കൺവീനർ സലിൽ വയലാത്തല അറിയിച്ചു.
ആനകൾക്ക് ശാസ്ത്രീയമായ പരിചരണവും, ചികിത്സയും, പോഷക സമൃദ്ധമായ ആഹാരവും ശുദ്ധജലവും യഥാസമയം ലഭിക്കാതെ വരുന്നതു കൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്. മൃഗ ഡോക്ടറുടെ സേവനം എല്ലാ സമയത്തും ലഭിക്കാത്തതും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതിലൊന്നും താല്പര്യമില്ലാത്തതും ‘ഉയർന്ന ഉദ്യോഗസ്ഥരുടെ ഇടയ്ക്കിടയ്ക്കുള്ള പരിശോധന നിർത്തി വെച്ചതും പ്രശ്നങൾ രൂക്ഷമാകുന്നതിന് കാരണമായിട്ടുണ്ട് എന്നും വിജിൽ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കൺവീനർ പറഞ്ഞു