Trending Now

കോന്നി ആനക്കൂട്ടില്‍ ആനകള്‍ ചരിയുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം

Spread the love

കോന്നി ആനക്കൂട്ടില്‍ ആനകള്‍ ചരിയുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആനക്കൂട്ടിൽ അടുത്തടുത്ത് ആനകൾ ചരിഞ്ഞ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന്പത്തനംതിട്ട ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ആവശ്യപ്പെട്ടു.
ആനക്കൂട്ടിലെ കുട്ടിയാനയാണ് ( മണികണ്ഠൻ ജൂനിയർ സുരേന്ദ്രൻ) ഇന്ന് ചരിഞ്ഞത്.
ആനക്കുട്ടികളെ യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാതെയാണ് കോന്നി ആനക്കൂട്ടിൽ എത്തിക്കുന്നത്. ഔഷധപച്ചിലകൾ ഒന്നും കൊടുക്കുക പതിവില്ല. ആനകൾക്ക് സംരക്ഷണം നൽകാൻ അടിയന്തര ഇടപെടീൽ അനിവാര്യമാണ് എന്നും സലീം പി ചാക്കോ പറഞ്ഞു .

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിലെ ആന പരിപാലന കേന്ദ്രത്തിന് എന്നും തള്ളയാനകൾ കൂട്ടത്തിൽ നിന്ന് തള്ളുന്ന കുട്ടിയാനകളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളതിനാൽ പലവിധ രോഗങ്ങൾ ബാധിച്ചതും വൈകല്യം സംഭവിച്ചതുമായ കുട്ടിയാനകളെ കോന്നി ആനത്താവളത്തിൽ സംരക്ഷിക്കേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ കോന്നിയിൽ എത്തിക്കുന്ന ആനകുട്ടികൾ പലപ്പോഴും മരണത്തിന് കീഴടങ്ങുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

ഏറ്റവും ഒടുവിൽ മാസങ്ങൾക്ക് മുൻപ് കൊണ്ടുവന്ന കോന്നി ജൂനിയർ സുരേന്ദ്രൻ ഇതിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ്.ആനക്കൂട്ടം ഉപേക്ഷിച്ച് ജൂനിയർ സുരേന്ദ്രനെ ലഭിക്കുമ്പോൾ തന്നെ ശരീരത്തിൽ വലിയ മുഴ കാണപ്പെട്ടിരുന്നു.ഈ ആനകുട്ടിക്ക് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഹെർണിയ രോഗം സ്ഥിരീകരിച്ചത്‌.അവശനയ ആനകുട്ടി പിന്നീട് തീറ്റയും കഴിക്കാതെയായി. വനംവകുപ്പ് സീനിയർ വെറ്റിനറി സർജ്ജൻ പരിശോധിച്ച് അടുത്ത ദിവസം തന്നെ ഹെർണിയ രോഗത്തിന് ഓപ്പറേഷൻ നടത്താൻ അധികൃതർ തയ്യാറെടുക്കുമ്പോഴാണ് കുട്ടിയാന ചരിയുന്നത്.ഇതോടെ കോന്നി ആനത്താവളത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ചരിയുന്ന നാലാമത്തെ ആനയാണ് ജൂനിയർ സുരേന്ദ്രൻ.

2015 ല്‍ ലക്ഷ്മി 2020 പിഞ്ചു എനീ കുട്ടിയാനകളും മുതിര്‍ന്ന താപ്പാന മണിയനും ചരിഞ്ഞു . ലക്ഷ്മി അമ്മു എന്നീ കുട്ടിയാനകള്‍ ഒഴിച്ച് ബാക്കി എല്ലാ കുട്ടിയാനകള്‍ക്കും ശാരീരിക വൈകല്യം ഉണ്ടായിരുന്നു . അമ്മു ലക്ഷ്മി എന്നീ കുട്ടിയാനകള്‍ ഹെര്‍പ്പിസ് രോഗത്താല്‍ ചരിഞ്ഞു . കാട്ടാനകൂട്ടത്തില്‍ നിന്നും വിവിധ കാരണത്താല്‍ വേര്‍ പിരിയുന്ന കുട്ടിയാനകളെ കണ്ടെത്തിയാല്‍ വന പാലകര്‍ ഏറ്റെടുത്തു കോന്നിയില്‍ എത്തിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ആനകുട്ടികള്‍ അടിക്കടി കോന്നിയില്‍ ചരിയുന്ന സംഭവം അന്വേഷണ പരിധിയില്‍ കൊണ്ട് വരേണ്ടതാണ് . തള്ള ആനയുടെ പാല് കുടിച്ചു വളരേണ്ട കുട്ടിയാനകള്‍ക്ക് കോന്നി ആനകൂട്ടിലെ ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതാണോ രോഗം വരുവാന്‍ കാരണം എന്നും അന്വേഷിക്കണം .

 

മനോജ് പുളിവേലില്‍

 

error: Content is protected !!