Trending Now

നാളെ ചിങ്ങം ഒന്ന് : കോന്നി കല്ലേലി കാവില്‍ നവാഭിഷേകവും വിത്ത് സമർപ്പണവും

Spread the love

 

നാളെ ചിങ്ങം ഒന്ന് : കോന്നി കല്ലേലി കാവില്‍ നവാഭിഷേകവും വിത്ത് സമർപ്പണവും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കാർഷിക വിളകളിൽ നൂറ് മേനി വിളവ് കൊയ്യാൻ 999 മലകള്‍ക്ക് അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹം തേടി നൂറ്റാണ്ടുകളായി ദ്രാവിഡ ജനത ആചാരിച്ചു വരുന്ന വിള സമർപ്പണം നാളെ ( 17/08/2021) ചിങ്ങ പുലരിയിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നടക്കും.

ആദി ദ്രാവിഡ ജനത തമിഴ്നാട്ടിലെ രാജപാളയത്തെ വയലുകളിൽ വിളയിച്ചെടുത്ത നെൽ കറ്റകൾ ആചാര അനുഷ്ടാനത്തോടെ കല്ലേലി കാവിൽ എത്തിച്ചു.ഈ നെൽ മണികൾ നാളെ രാവിലെ 6 മണിയ്ക്ക് പൂജിച്ചു ചാർത്തുകയും തുടർന്ന് ഭക്ത ജനത്തിന് പ്രസാദമായി നൽകുകയും ചെയ്യും. ഈ നെൽവിത്തുകൾ ഭവനങ്ങളിൽ വിതയ്ക്കുകയും വിളവെത്തുമ്പോൾ കാവിലേക്ക് തിരികെ സമർപ്പിക്കുകയും ചെയ്യും.

ആദി ദ്രാവിഡ നാഗ ഗോത്ര കർഷകർക്ക് പുതു വിത്തുകൾ നൽകിയ പാരമ്പര്യ ചടങ്ങുകളാണ് ഇന്നും കാവിൽ തുടർന്ന് വരുന്നത്. പൂജിച്ച വിത്തുകൾ പാണ്ടി ദേശത്തെ വയലുകളിൽ വിതച്ച് വിള കൊയ്യുന്ന ചടങ്ങും പരമ്പരാഗതമായി കാവ്‌ ആചാരത്തിന്റെ ഭാഗമായി നടന്നു വരുന്നു.

പാൽ, തൈര്, നെയ്യ്, തേൻ, പനിനീർ, ചന്ദനം,ഭസ്മം, ഇളനീർ, പുഷ്പം എന്നിവ ചേർന്നുള്ള നവാഭിഷേകവും രാവിലെ 6.30 മുതൽ നടക്കും.

error: Content is protected !!