Trending Now

കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിൽ

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.2019 നവംബറിൽ നിർമ്മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതി യാഥാർത്ഥ്യമാകുന്നു.ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.സംസ്ഥാന ഡ്രഗ്ഗ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലുള്ള ലാബിൻ്റെ നിർമ്മാണപുരോഗതി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി.

സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്. കോന്നിയിൽ അരുവാപ്പുലം പഞ്ചായത്തിലെ നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മാണം പൂർത്തിയാകുന്നത്.

കെട്ടിട നിർമ്മാണവും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികളും പൂർത്തിയായിട്ടുണ്ട്. ലാബ് സെറ്റിംഗ് പൂർത്തിയാക്കേണ്ടതുണ്ട്.കെട്ടിടത്തിനു പുറത്ത് പൂട്ടുകട്ട പകാനുള്ള പ്രവർത്തി ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് എം.എൽ.എ യോഗത്തിൽ നിർദ്ദേശം നല്കി.

ലാബിലേക്കുള്ള വഴിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.പ്രധാന കവാടത്തിൻ്റെ നിർമ്മാണവും ധ്രുതഗതിയിൽ തന്നെ മുന്നേറുകയാണ്.ഈ പ്രവർത്തനങ്ങളെല്ലാം സെപ്റ്റംബർ 15നകം പൂർത്തീകരിക്കണമെന്നും യോഗം തീരുമാനിച്ചു.

3 കോടി 80 ലക്ഷം രൂപ മുടക്കി മൂന്നു നിലയിലായി നിർമ്മിക്കുന്ന 16000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിൻ്റെ നിർമ്മാണമാണ് പൂർത്തിയായിട്ടുള്ളത്. 2019 നവംബർ മാസത്തിൽ ആരംഭിച്ച് കാലാവധിയ്ക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. 60000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുടെയും നിർമ്മാണം പൂർത്തിയായി.

ലാബ് ആരംഭിക്കുന്നതിൻ്റെ ഭാഗമായി 82 പുതിയ തസ്തികകൾ അനുവദിക്കുന്നതിനുള്ള ഫയൽ സർക്കാർ പരിഗണനയിലാണ്.ഇതിൽ തീരുമാനം വേഗത്തിലാക്കാൻ സജീവമായി ഇടപെട്ട് വരികയാണെന്ന് എം.എൽ.എ യോഗത്തിൽ പറഞ്ഞു.

നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്‍റെ  താഴത്തെ നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, ലൈബ്രറി, സ്റ്റോർ, ഡയനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവർത്തിക്കുക.

മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം, മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം കൂടി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബാണ് കോന്നിയിൽ ആരംഭിക്കാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.നിരന്തര ഇടപെടലിലൂടെ സമയബന്ധിതമായി ലാബിൻ്റെ നിർമ്മാണം പൂർത്തീകരിക്കാനായി എന്നത് അഭിമാനകരമാണെന്നും എം.എൽ.എ പറഞ്ഞു.

സംസ്ഥാന ഡ്രഗ്സ് കൺട്രോളർ കെ.ജെ.ജോൺ, ഡപ്യൂട്ടി കൺട്രോളർ പി.എം.ജയൻ, അനലിസ്റ്റ് മോഹനചന്ദ്രൻ , പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എഞ്ചിനീ
യർ ആർ.അരവിന്ദ് ,കോൺട്രാക്ടർ   സപ്രു.കെ.ജേക്കബ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു

error: Content is protected !!