Trending Now

കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളെ ഇനി എങ്കിലും സംരക്ഷിക്കണം

Spread the love

കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളെ ഇനി എങ്കിലും സംരക്ഷിക്കണം

കോന്നി വാര്‍ത്ത : കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ “ചരിയല്‍ ‘ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യം ഉന്നയിച്ചു . ഈ ആവശ്യം ഉന്നയിച്ചു കോന്നി ആനകൂടിനു മുന്നില്‍ ധര്‍ണ്ണ നടത്തി .

 

കോന്നി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വൈൽഡ് ലൈഫ് ബോർഡു മെമ്പർ കെ.ബിനു ബിനു കോട്ടയം ഉദ്ഘാടനം ചെയ്തു. ചിറ്റാർ ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീനിവാസൻ കുളത്തുമൺ ആശംസാ പ്രസംഗം നടത്തി. കോന്നി ആനത്താവളത്തിലെ ആന മരണങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക. ഇപ്പോഴത്തെ ഡോക്ടറെ മാറ്റി പകരം വന്യജീവികളെ ചികിത്സിച്ചു പരിചയമുള്ളവിദഗ്ദ്ധനായ ഡോക്ടറെ നിയമിക്കുക ആനത്താവളം കേന്ദ്രമാക്കി ഉപദേശക സമിതിയോ വന സംരക്ഷണ സമിതിയോ രൂപീകരിക്കുക മുതലായ ആവശ്യങ്ങൾ സമിതി ആവശ്യപ്പെട്ടു

error: Content is protected !!