
കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴ പെയ്യുന്ന കൊക്കാത്തോട്ടില്‍ ഉരുള്‍ പൊട്ടലിന് സമാനമായ രീതിയില്‍ ഒരേ പറമ്പില്‍ രണ്ടു സ്ഥലത്തു കുടുക്ക പൊട്ടി . തിങ്ങി നിറഞ്ഞ ജലം ഒന്നിച്ചു പൊട്ടി ഒലിച്ചു വരുന്നതിനെ ആണ് കുടുക്ക പൊട്ടല്‍ എന്നു മലയോര നിവാസികള്‍ പറയുന്നത് . ഉച്ചയ്ക്കും അതും കഴിഞ്ഞും കുടുക്ക പൊട്ടി . അരുവാപ്പുലം നാലാം വാര്‍ഡില്‍ കൊട്ടാമ്പാറ കരിബനായ്ക്കല്‍ സുനിലിന്‍റെ പറമ്പില്‍ ആണ് കുടുക്ക പൊട്ടിയത് . വാര്‍ഡ് അംഗം ജോജു വിന്‍റെ നേതൃത്വത്തില്‍ സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരുന്നു
കനത്ത മഴയത്ത് ഭൂമിക്ക് അടിയില്‍ വെള്ളം കെട്ടി നിന്നാണ് പൊട്ടുന്നത് . ഉരുള്‍ പൊട്ടല്‍ പോലെ ഭീകരം അല്ലെങ്കിലും ലക്ഷ കണക്കിനു ലിറ്റര്‍ വെള്ളം ആണ് ഒന്നിച്ചു പുറത്തേക്ക് ഒഴുകുന്നത് .
കല്ലേലി -കൊക്കാത്തോട് വാഹന യാത്ര ഇതോടെ മുടങ്ങി . കല്ലേലി ,വയക്കര ചപ്പാത്ത് മുങ്ങി . കൊച്ചു വയക്കര വലിയ വയക്കര ഉള്ളവരും ഒറ്റപ്പെട്ടു .