Trending Now

ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത വേണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

Spread the love

ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത വേണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

കോന്നി വാര്‍ത്ത ഡോട്ട് കോം : വെള്ളപ്പൊക്കത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  വെള്ളപ്പൊക്കത്തെ  നേരിടാന്‍  എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് സജ്ജീകരിച്ചിട്ടുള്ളത്.

 

നദിയില്‍ ഇറങ്ങാനോ, താഴ്ന്നു കിടക്കുന്ന വൈദ്യുത കമ്പികള്‍ തൊടാനോ പാടില്ല.  മഴ നീളുന്ന സാഹചര്യത്തില്‍ ജില്ലയിലും പ്രത്യേകിച്ച് റാന്നി നിയോജക മണ്ഡലത്തിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

വെള്ളപ്പൊക്കത്തെ നേരിടാന്‍ നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും  യോഗം വിളിച്ചു ചേര്‍ത്തിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനും ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും നിര്‍ദേശം നല്‍കി.

error: Content is protected !!