
പൂങ്കാവ്- പത്തനംതിട്ട റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം
കോന്നി വാര്‍ത്ത ഡോട്ട് കോം : പൂങ്കാവ്- പത്തനംതിട്ട റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കലുങ്ക് പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ നേതാജി സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ പ്രമാടം അമ്പലകടവ് വരെയുളള റോഡ് ഭാഗത്ത് ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം (ഒക്‌ടോബര്‍ 23 ശനി) മുതല്‍ 18 ദിവസത്തേക്ക് നേതാജി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പ്രമാടം മറൂര്‍ ഭാഗത്തുകൂടി പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04682 325514.