കാണുന്നുണ്ടോ പയ്യനാമണ്ണിലെ നരകം : അധികാരികള്‍ കണ്ണു തുറക്കുക

Spread the love

 

കോന്നിവാര്‍ത്ത ഡോട്ട് കോം : പയ്യനാമണ്ണ് ജംഗ്ഷന് സമീപം മെയിൻ റോഡിൽ രൂപപ്പെട്ട കുഴികൾ വൻ അപകട സാധ്യത വിളിച്ചു വരുത്തുന്ന നിലയിലേക്കെത്തുന്നു എന്നു പ്രദേശവാസികള്‍ പരാതി ഉന്നയിച്ചു . അധികാരികളില്‍ ചിലര്‍ അറിഞ്ഞിട്ടും ജനം കുഴിയില്‍ വീഴട്ടെ എന്നുള്ള മനോഭാവം മാറ്റുക .

നിരവധി യാത്രക്കാരാണ് ഈ കുഴികളിൽ ചാടി ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നത്. വൻ അപകട സാധ്യതയുള്ള ഈ കുഴികൾ ഉടനടി നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അതു പോലെ തന്നെ പത്തലുകുത്തി മുതൽ പയ്യനാമണ്ണ് വരെയുള്ള വഴിവിളക്കുകളും കണ്ണടച്ചിട്ട് മാസങ്ങളായി എന്നാണ് നാട്ടുകാരുടെ പരാതിയും പരിഭവവും.

വാർഡ് മെമ്പറോ ബന്ധപ്പെട്ട അധികാരികളോ പൊതുവായ വിഷയങ്ങളിൽ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.അതിനും ഒരു പരിഹാരം ഉണ്ടാകണം എന്നു ആഗ്രഹിക്കുന്നു .

Related posts