സീതത്തോട് കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ

Spread the love

സീതത്തോട് കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ

ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായി നാശംവിതച്ച സീതത്തോട് കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായതായി കരുതുന്നത്. കഴിഞ്ഞ ദിവസം മലവെള്ളം ഒഴുകിയെത്തിയ അതേ തോട്ടിലാണ്‌ വീണ്ടും ശക്തമായ വെള്ളപ്പാച്ചിലുണ്ടായത്.വനത്തിനുള്ളിലെവിടെയോ ആണ് ഉരുൾപൊട്ടലുണ്ടായതായി കരുതപ്പെടുന്നത്. സന്ധ്യവരെ സാധാരണനിലയിൽ ഒഴുകിയിരുന്ന അടിയാൻകാല തോട്ടിൽ ഏഴുമണിയോടെ വലിയ ശബ്ദത്തിൽ കല്ലും വെള്ളവുമെല്ലാം ഒഴുകിയെത്തുകയാണുണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം.രാജാമ്പാറ വനമേഖലയുടെ മറുവശമാണ് കോട്ടമൺപാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം

Related posts