
മലയോര മേഖലയില്‍ കനത്ത മഴ : ചിറ്റാര്‍ സ്കൂളിന് സമീപം ഗതാഗതം തടസ്സപ്പെട്ടു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴ ഇപ്പോഴും തുടരുന്നു. റാന്നി ഇട്ടിയപ്പാറ സ്റ്റാന്‍റില്‍ തോട്ടില്‍ നിന്നുള്ള വെള്ളം കയറി . ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുന്നു ചിറ്റാർ സ്‌കൂളിനു സമീപം മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു.ചിറ്റാര്‍ മണക്കയത്ത് വീടുകളില്‍ വെള്ളം കയറി
ഇടിയോട് കൂടിയ മഴ മൂന്നു ദിവസം കൂടി കാണുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു . മഴ തോരാതെ നില്‍ക്കുന്നതിനാല്‍ മലയോരത്ത് താമസിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിയ്ക്കണം . മലയിടിച്ചില്‍ സാധ്യത ഉള്ള സ്ഥലത്തു നിന്നും സുരക്ഷാ സ്ഥലത്തേക്ക് മാറണം .