
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത്സ്കൂളുകൾക്ക് അവധി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് അച്ചൻകോവിൽ കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലും മരങ്ങൾ വീണുള്ള അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം.