Trending Now

എം.ബി.എ ബിരുദധാരികളില്‍ നിന്ന്  ഇന്റേണല്‍ഷിപ്പ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Spread the love
പത്തനംതിട്ട ജില്ലയിലെ വ്യവസായ വികസന ഏരിയ/വ്യവസായ വികസന പ്ലോട്ട് എന്നിവയുടെ അടിസ്ഥാന സൗകര്യ പ്രശ്നം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നു മാസത്തേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എം.ബി.എ. ബിരുദധാരികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ക്ക്  കോഴഞ്ചേരിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് പൂരിപ്പിച്ച അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ് പ്രൂഫ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  സഹിതം ഡിസംബര്‍ 10 വൈകിട്ട് 5 നകം  കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0468 2214639, 2212219
error: Content is protected !!