പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  വിവിധ തസ്തികകളില്‍ ഒഴിവ്

Spread the love

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 

വിവിധ തസ്തികകളില്‍ ഒഴിവ്

പത്തനംതിട്ട ജനറല്‍ ആശുപത്രി ഹൈബ്രിഡ് ഹോസ്പിറ്റല്‍ ആയതിന്റെ ഭാഗമായി വിവിധ ഡിപ്പാര്‍ട്‌മെന്റിലേക്ക് ഡോക്ടര്‍സ്, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇ.സി.ജി. ടെക്‌നിഷ്യന്‍, അറ്റന്‍ഡേഴ്‌സ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്‌നിഷ്യന്‍,  ലിഫ്റ്റ് ഓപ്പറേറ്റര്‍, ഡ്രൈവര്‍, ജെ.പി.എച്ച്.എന്‍, കാത്ത്‌ലാബ് ടെക്‌നിഷ്യന്‍, കാത്ത്‌ലാബ് സ്‌ക്രബ് നേഴ്‌സ്, ലാബ് അസിസ്റ്റന്റ്, ഇ.ഇ.ജി ടെക്‌നിഷ്യന്‍ (എന്‍.സി.എസ്/ ഇ.എം.ജി) എന്നീ തസ്തികകളിലേക്ക് വോളന്റിയറായി സേവനം അനുഷ്ഠിക്കാം.  നിശ്ചിത യോഗ്യതയുള്ളവര്‍ ഈമാസം  23 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം. ഫോണ്‍: 9497713258

Related posts