ഈ അറിയിപ്പ് “വെച്ചവര്‍ “മാത്രം ശ്രദ്ധിക്കുക പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണം

Spread the love

 

പൊതുസ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 25നകം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ട അധികാരികളുടെ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 22ന് മുന്‍പ് ബന്ധപ്പെട്ട വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് നീക്കം ചെയ്തിട്ടില്ലെങ്കില്‍ കേരള ഭൂസംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ അറിയിച്ചു.

error: Content is protected !!