
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി -അട്ടച്ചാക്കല്‍ ചാങ്കൂരിലെ പൊതു റോഡിലെ കുഴിയില്‍ വീഴരുത് . വീണാല്‍ വലിയ ജീവന്‍ നഷ്ടം നമ്മള്‍ക്ക് സംഭവിക്കും . തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോകുന്ന റോഡിലെ അവസ്ഥ ഇങ്ങനെ ആണ് . ചാങ്കൂരിലെ കട്ട കമ്പനിയ്ക്ക് സമീപം ആണ് ഈ കുഴി . രാത്രി കാലങ്ങളില്‍ ഉള്ള ഇരു ചക്ര വാഹന യാത്രികര്‍ ഏറെ ശ്രദ്ധിക്കണം .
കോന്നി -ഇളകൊള്ളൂര്‍ കുമ്പഴ കെ എസ് ഡി പി പണികള്‍ നടക്കുമ്പോള്‍ എല്ലാ വാഹനവും കോന്നിയില്‍ നിന്നും വഴി തിരിച്ചു വിട്ടത് കോന്നി ചാങ്കൂര്‍ വെട്ടൂര്‍ കുമ്പഴ റോഡിലൂടെ ആണ് . രണ്ടു തവണ ആറ്റു വെള്ളം കയറിയ റോഡ് ആണ് .
ഒരേ സ്ഥലത്ത് ഉള്ള ഈ രണ്ടു കുഴികള്‍ ഏറെ അപകടകരം നിറഞ്ഞത് ആണ് . ഈ കുഴികള്‍ എത്രയും വേഗം നികത്തി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം.അട്ടച്ചാക്കല്‍ മുതല്‍ കുമ്പഴ വരെ മിക്കയിടത്തും ഇതേ പോലെ റോഡ് തകര്‍ന്നിട്ടുണ്ട് എന്നാണ് വഴി യാത്രികരുടെ പരാതി . “വെറും “പാച്ച് വര്‍ക്കുകള്‍ നടത്തിയാല്‍ പിന്നെയും റോഡ് ഉപയോഗശൂന്യമാകും .