പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13ന്

Spread the love

കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ കിഫ്ബിയില്‍ നിന്നും 46.80 കോടി രൂപാ ചെലവില്‍ നിര്‍മിക്കുന്ന പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13 ന് ഉച്ചക്ക് 12 ന് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജില്‍  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും.  പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്.അയ്യര്‍ തുടങ്ങിയവര്‍ മുഖ്യഅതിഥി ആയിരിക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മ്മലിറ്റ ഡിക്രൂസ് സ്വാഗതം ആശംസിക്കും. ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

Related posts