Trending Now

കൊക്കാത്തോട് – നെല്ലിക്കപ്പാറ കോട്ടാംപാറ ആദിവാസി കോളനി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

Spread the love

 

konnivartha.com : കൊക്കാത്തോട് – നെല്ലിക്കപ്പാറ കോട്ടാംപാറ ആദിവാസി കോളനി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഊര് വിദ്യാ കേന്ദ്രം ഉൾപ്പെടെ ആദിവാസികൾ താമസിക്കുന്ന പ്രദേശത്ത് കാൽ നടയാത്ര പോലും സാധിക്കാതിരുന്ന സ്ഥലമാണ് ഇപ്പോൾ നവീകരിക്കുന്നത്.

കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ പെടുന്ന പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ 539000 രൂപ വകയിരുത്തി ഏറ്റവും മോശാവസ്ഥയിലുള്ള 125 മീറ്റർ പ്രദേശത്താണ് ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ആദിവാസി ഊര് മൂപ്പത്തി സരോജിനി വാഴയിൽ തിരിതെളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി.ശ്രീകുമാർ, ബാബു എസ്.നായർ, റ്റി.ജി.നിഥിൻ, സജി തോമസ്, രമ പ്രദീപ്, ഷിന്റോ കെ.ജോർജ്ജ്, പ്രദീപ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!