
മുള്ളന്‍ പന്നിയുടെ ആക്രമണത്തിന് ഇരയായ പുലികുട്ടി കോന്നിയില്‍ വെച്ച് ചത്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ ദിവസം ആങ്ങമൂഴി ജനവാസ കേന്ദ്രത്തില്‍ വീട്ടിലെ ആട്ടിന്‍ കൂട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ഒരു വയസ്സുള്ള പുലികുട്ടി കോന്നിയില്‍ വന പാലകരുടെ ചികിത്സയിലിരിക്കെ ചത്തു . മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പുലികുട്ടിയ്ക്ക് പരിക്ക് ഏറ്റിരുന്നു .
കൊല്ലത്ത് കൊണ്ട് പോയി ചികിത്സ നടത്തുകയും കോന്നി വനം വകുപ്പ് ഓഫീസില്‍ തുടര്‍ ചികിത്സ നല്‍കി വരവേ ആണ് പുലികുട്ടി ചത്തത് . ആങ്ങമൂഴി സ്വദേശി സുരേഷിന്റെ ആട്ടിന്‍ കൂടിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിക്ക് പരുക്കേറ്റ അവസ്ഥയിലായിരുന്നു. തൊഴുത്തിന് സമീപം അവശനിലയിലായിരുന്നു പുലി ഉണ്ടായിരുന്നത്.