മൗണ്ടനീയറിംഗ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടന്നു

Spread the love

konnivartha.com :മൗണ്ടനീയറിംഗ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 2021-22 ചുട്ടിപ്പാറയില്‍ ജില്ലാ സ്‌പോഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൗണ്ടനീയറിംഗ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ ഏത് പ്രശ്‌നങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ കുട്ടികളെ തയ്യാറാക്കുന്നതിനും ആത്മവിശ്വാസവും ധീരതയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് വഞ്ചിപൊയ്കയില്‍ സ്ഥിരം പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ പറഞ്ഞു.

 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച ട്രക്കിംഗ് ട്രയിനിംഗ് ഫയര്‍ ഫോഴ്‌സ് കേന്ദ്രം സന്ദര്‍ശിച്ച് ചുട്ടിപ്പാറയിലെത്തി വിവിധ പരിശീലനങ്ങളും ടെസ്റ്റുകളും നടത്തി.ജില്ലാ പ്രസിഡന്റ് സുനില്‍ മംഗലത്ത്, സെക്രട്ടറി എസ്.പ്രേം, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ജി.റെജി, വി.ഉല്ലാസ്, രാജി രജികുമാര്‍, അബ്ദുള്‍ ഖാദര്‍, വി.ആര്‍.അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!