konnivaartha.com : ഈ പൊടി മൂലം ജനം തുമ്മി ചാകുന്നു. ജന പ്രതിനിധികള് പോലും പ്രതികരണം ഇല്ല.സത്യത്തില് കോന്നി ടൌണ് താലൂക്ക് ഓഫീസ് റോഡിലെ പൊടി മൂലം അപസ്മാരം പോലും ഉണ്ടാകുന്നു . കോന്നി എം എല് എ ഓഫീസ് , ആശുപത്രി , ആധാരം എഴുത്ത് സ്ഥാപനം .മെഡിക്കല് സ്റ്റോര് , മറ്റു സ്ഥാപനം എല്ലാം ഉള്ള ഒരു റോഡ് ആണ് .
റോഡ് പണിയ്ക്ക് വേണ്ടി ഇളക്കി .ഇളക്കല് മാത്രം ഉള്ളൂ കോന്നിയില് പാകപെടുത്തല് ഇല്ല . കനത്ത വേനലില് പൊടി ശല്യം . അധികാരികള് ആരും ഇല്ല .ഒടുവില് ഈ റോഡ് വശത്തുള്ള കച്ചവട സ്ഥാപന ആളുകള് വെള്ളം തളി തുടങ്ങി . വെള്ളം തളിച്ച് തളിച്ച് വ്യാപാരികള് മടുത്തു . കോന്നി അഗ്നി ശമന വിഭാഗം വാഹനവുമായി വെറുതെ കിടക്കുന്നു , അവര് എങ്കിലും എത്തി നാല് തുള്ളി വെള്ളം ചീറ്റും എന്ന് കരുതി .അവരും ഉറക്കം . ആരുണ്ട് ഈ പ്രശ്ന പരിഹാരത്തിനു . ഉചിതമായ നടപടി ഉണ്ടാകണം . ഇല്ലെങ്കില് ജനകീയ പ്രക്ഷോഭം ഉണ്ടാകും .അതില് സംശയം ഇല്ല .
കോന്നി ടൗൺ താലൂക്ക് ആശുപത്രി ആനക്കൂട് റോഡിൽ പൊടി ശല്യം കാരണം കച്ചവട സ്ഥാപനങ്ങളിൽ ഉള്ളവരും കാൽനടക്കാരും ദുരിതം അനുഭവിക്കുന്നു. ഈ റോഡിലെ പൊടി ശല്യം കുറയ്ക്കാൻ വെള്ളം തളിയ്ക്കുവാൻ ശ്രമം ഉണ്ടാകണം.കോന്നി അഗ്നി ശമന വിഭാഗം സേവനത്തോടെ രംഗത്ത് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അധികാരികളുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടികൾ ഉണ്ടാകണം എന്ന് ഈ റോഡിൽ ഉള്ള വ്യാപാരികൾ ആവശ്യപ്പെട്ടു.
