
konnivartha.com ; പുതിയ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ചുമതലയേറ്റു. അഡിഷണല്‍ എസ്പി എന്‍. രാജനില്‍ നിന്നും തിങ്കളാഴ്ചയാണ് ചുമതയേറ്റെടുത്തത്. ജില്ലാ പോലീസ് മേധാവി ആയിരുന്ന ആര്‍. നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐ ജിയായി നിയമിതയായിരുന്നു. മഹാരാഷ്ട്ര പൂനെ സ്വദേശിയും, 2016 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനുമാണ്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു.