കോന്നി താലൂക്ക് ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യന്‍ ,ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

Spread the love

 

KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക ഇസിജി ടെക്‌നീഷ്യനെ ദിവസവേതന നിരക്കില്‍ 179 ദിവസത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17 ഉച്ചയ്ക്ക് ഒന്ന് വരെ. യോഗ്യത പ്ലസ്ടു/ വിഎച്ച്എസ് സി ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോ മെട്രിക് കോഴ്‌സ്/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി/ ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി. അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം.

19 ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക ലാബ് ടെക്‌നീഷ്യനെ ദിവസവേതന നിരക്കില്‍ 179 ദിവസത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17 ഉച്ചയ്ക്ക് ഒന്ന് വരെ. യോഗ്യത പിഡിസി/ പ്ലസ് ടു, ഡിഎംഎല്‍ടി, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം(കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍)ഉണ്ടായിരിക്കണം.

അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. 19 ന് രാവിലെ പന്ത്രണ്ട് മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Related posts