
konnivartha.com : എക്സൈസ് വകുപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പത്തനംതിട്ടയെ പ്രതിനിധീകരിച്ച് സമ്മാനത്തിന് അർഹയായ കോന്നി ഗവ.ഹൈസ്ക്കൂൾ എസ്.പി.സി കേഡറ്റായ സ്നേഹ ബിജുവിന് ‘വിമുക്തി’ നൽകിയ പുരസ്കാരം സ്കൂൾ ഹെഡ്മിസ്ടസ്സ് എസ്.സന്ധ്യ വിതരണം ചെയ്തു .
ചടങ്ങിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മുഹമ്മദാലി ജിന്ന, വനിത എക്സൈസ് ഓഫീസർ ഇ.സന്ധ്യ, ഡ്രൈവർ എ.ഷമീം കെ.സന്തോഷ് കുമാർ, കെ.എസ്.അജി, രാജികുമാർ, എ. രജിത കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ്.ബിന്ദു, എസ്.സുഭാഷ് എന്നിവരും സന്നിഹിതരായിരുന്നു.