അഡ്വ. ഓമ്നി ഈപ്പൻ അനുസ്മരണം നടത്തി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അഡ്വ.ഓമ്നി ഈപ്പൻ്റെ 4-ാംചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം കോന്നി കോൺഗ്രസ്സ് ഭവനിൽ നടത്തി .ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗംഡി സി സി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.

കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ അനുസ്മരണ പ്രസംഗവും, ചികിൽസാ സഹായ വിതരണവും നടത്തി. റോജി ഏബ്രഹാം,ഐവാൻ വകയാർ, മോൻസി ഡാനിയൽ, രാജീവ് മള്ളൂർ, ജോസ് പനച്ചക്കൽ, ഷൈജു.റ്റി.ജോൺ, മിനി ഓമ്നി ഈപ്പൻ, ലിസി സാം, ഷിനു അറപ്പുരയിൽ, അജയകുമാർ, ലിനു വർഗ്ഗീസ്, പ്രകാശ് പേരങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

Related posts