Trending Now

തോട്ടം മേഖലയിലെ ജനകീയ മെമ്പര്‍ : കല്ലേലി തോട്ടം മെമ്പര്‍ സിന്ധുവിന്‍റെ ജനകീയ പദ്ധതികള്‍

Spread the love

 

KONNIVARTHA.COM : കോന്നി മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്ത് കല്ലേലി തോട്ടം വാര്‍ഡ്‌ .വനവും തോട്ടം മേഖലയുമായി വിശാലമായ വാര്‍ഡ്‌ . അങ്ങ് അകലെ വനത്തില്‍ ഉള്ളആദിവാസി കോളനിയായ ആവണിപ്പാറ കൂടി ഉള്‍പ്പെടുന്ന വാര്‍ഡിനെ വികസനത്തിന്‍റെ പടവുകളിലേക്ക് എത്തിച്ചതില്‍ സിന്ധു എന്ന തോട്ടം തൊഴിലാളിയ്ക്ക് ഏറെ പങ്കു വഹിക്കാന്‍ കഴിഞ്ഞു .
രണ്ടു തവണ ഈ വാര്‍ഡിലെ മെമ്പര്‍ ആണ് സിന്ധു . നിലവില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനസ്റ്റാന്റിങ് കമ്മറ്റിചെയർപേഴ്സൺ ആണ്.

 

കുടുംബ ശ്രീ പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് വന്ന തോട്ടം തൊഴിലാളി ആണ് സിന്ധു . അച്ഛന്‍പങ്കാജാക്ഷൻപിള്ളയും അമ്മയു ഉഷാ കുമാരിയും തോട്ടം തൊഴിലാളികള്‍ ആയിരുന്നു . ഹാരിസണ്‍ കമ്പനിയുടെ കല്ലേലി റബര്‍ തോട്ടത്തില്‍ 2008ൽ ടാപ്പിംഗ് തൊഴിലാളിയായി താൽക്കാലിക ജോലിക്ക് കയറി. 2015ൽ സ്ഥിരജോലി ലഭിച്ചു തോട്ടംതൊഴിലാളിയായി . 2017ൽ കാട്ടു മ്ലാവിന്‍റെ ആക്രമണം മൂലം തലക്കും, രണ്ട് കൈകൾക്കും സർജറി ചെയ്തു ടാപ്പിങ് ജോലി ചെയ്യാൻ പറ്റാതെയായി .റബര്‍ പാല്‍ ടാങ്കര്‍ കൂടയിൽ ചണ്ടിവാരി ഇടുകയും വണ്ടിയില്‍ റബ്ബർകറ ശേഖരിച്ചു ഇറക്കി കൊടുക്കുന്ന ജോലി ആണ് ഇപ്പോള്‍ ചെയ്യുന്നത് . ജോലി കഴിഞ്ഞാല്‍ ഉടന്‍ തന്നെ വാര്‍ഡിലെ വികസന കാര്യത്തിലേക്ക് ശ്രദ്ധ ഊന്നും . അങ്ങനെ കുറഞ്ഞ കാലം കൊണ്ട് വാര്‍ഡില്‍ ചെയ്ത വികസനം ഇങ്ങനെ ആണ് .

 

വാർഡിൽ സമ്പൂർണ പെൻഷൻ നടപ്പിലാക്കി, അരുവാപ്പുലംസഹകരണ ബാങ്കിന്റെ സഹായത്താൽ ഓൺലൈൻ ക്ലാസ്സ്‌ നടപ്പിലാക്കി . ആദ്യമായി ആവണിപ്പാറ കോളനിയിൽ ഏകഅധ്യാപകസ്കൂൾ 2018ൽ സ്ഥാപിച്ചു.കാടിന് നടുവില്‍ ഉള്ള ആവണിപ്പാറ ആദിവാസി കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതില്‍ നിരന്തര ശ്രമം ആരംഭിച്ചതിന്‍റെ ഫലമായി കോന്നി എം എല്‍ എ ജനീഷ് കുമാര്‍ മുന്‍ കയ്യെടുത്ത് കോളനിയില്‍ എത്തിച്ച വൈദ്യുതി വിതരണത്തില്‍ സിന്ധു മെമ്പര്‍ക്ക്‌ ഉള്ള സ്ഥാനം മഹത്തരം ആണ് .

 

ലൈഫ് ഭാവനപദ്ധതിയിൽ 25വീടുകൾ നൽകി,ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് വസ്തു വാങ്ങി നൽകാൻ സാധിച്ചു. എന്നാല്‍ മെമ്പര്‍ സിന്ധു ഇന്നും വാടക വീട്ടില്‍ ആണ് താമസം . വാര്‍ഡില്‍ എല്ലാവര്‍ക്കും ആരോഗ്യഇൻഷുറൻസ് കാർഡ് നല്‍കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു . തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യമായി 94മീറ്റർ കോൺക്രീറ്റ് അരുവാപ്പുലംഗ്രാമപഞ്ചായത്തില്‍ ആദ്യമായി നടപ്പിലാക്കി.കൃഷിക്ക് നിലമൊരുക്കല്‍ പദ്ധതി ആദ്യമായി അരുവാപ്പുലം പഞ്ചായത്തിൽ നടപ്പിലാക്കി മാതൃകയായി . സുഭിക്ഷകേരളം പദ്ധതിയിൽ മത്‍സ്യകൃഷി നടപ്പിലാക്കി .

 

വികസന വഴിയില്‍ സിന്ധു മെമ്പറെ എത്തിച്ചത് ചെങ്കൊടി പ്രസ്ഥാനം ആണ് . കോൺഗ്രസ്സ് കോട്ടആയിരുന്ന കല്ലേലിതോട്ടം വാർഡ് 2015ൽ പിടിച്ചെടുത്തു . ആവണിപ്പാറ കോളനിയില്‍ ആദ്യമായി സി പി ഐ എം ബ്രാഞ്ച് രൂപീകരിക്കാന്‍ മുന്‍ കയ്യെടുത്തു .

സി പി ഐ എം വയക്കരമുൻ ബ്രാഞ്ചുസെക്രട്ടറി, തോട്ടം തൊഴിലാളി സി ഐ റ്റി യു തോട്ടം കമ്മറ്റി അംഗം, സി പി ഐ എം കല്ലേലി ലോക്കൽകമ്മറ്റി അംഗം, എന്‍ ആര്‍ ഇ ജി കോന്നിഏരിയപ്രസിഡന്റ്‌, എന്‍ ആര്‍ ഇ ജിജില്ലാകമ്മറ്റി അംഗം, മഹിളാഅസോസിയേഷൻ, പാലിയേറ്റീവ്,എന്നീസംഘടനയിൽ പ്രവർത്തിക്കുന്നു.

നാടിന്‍റെ വികസനം ആണ് പ്രധാന ലക്ഷ്യം എന്നും കല്ലേലി തോട്ടം വാര്‍ഡിനെ മാതൃകാ വാര്‍ഡ്‌ ആക്കുക ആണ് ലക്ഷ്യമെന്നും തോട്ടം തൊഴിലാളിയായ ഈ വാര്‍ഡ്‌ മെമ്പര്‍ പറയുന്നു .

ഭർത്താവ് സന്തോഷ്‌ കുമാർ, മകൻ സന്ദീപ് മകൾ ;സംഗീത

error: Content is protected !!