
konnivartha.com : അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡരികിലെ കൈതചക്ക തോട്ടങ്ങളും മലനിരകളും നിറഞ്ഞ ചെങ്ങറ വ്യൂ പോയന്റിൽ കോന്നി ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിൻ സന്ദർശകർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
മുൻപ് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്ന പ്രദേശം നാട്ടിലെ യുവാക്കളുടെ നേതൃത്വത്തിലാണ് കാടുകൾ വെട്ടിത്തെളിച്ചു ബോർഡുകൾ സ്ഥാപിച്ചു ഇവിടെയെത്തുന്ന സന്ദർശകർക്ക് ഇരിപ്പടങ്ങൾ ഒരുക്കിയത്. തുടർന്ന് വിവാഹ ആൽബങ്ങളും, യുട്യൂബ് ചാനലുകളും ചിത്രികരിക്കുന്നവരും, വിവിധപ്രദേശങ്ങളിൽ നിന്നും എത്തുന്ന സന്ദർശകരും അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലൂടെ സഞ്ചരിക്കുന്ന ശബരിമല തീർത്ഥാടകരും ഇവിടെത്തി കാഴ്ചകൾ കാണുന്നതും, വിശ്രമിക്കുന്നതും പതിവായിരുന്നു.
പ്രദേശത്തു വേസ്റ് ബിൻ സ്ഥാപിച്ചതിനെ തുടർന്ന് ഇവിടെത്തുന്ന സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ നിന്നും കൃത്യമായി മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ട് പോകാത്തതുമൂലം ദുർഗന്ധം വമിക്കുന്നതായി നാട്ടുകാരും സന്ദർശകരും പരാതിപ്പെടുന്നു.
പലരും മാലിന്യങ്ങളും, പാഴ് വസ്തുക്കളും വെസ്റ്റ് ബിന്നിനുള്ളിൽ നിക്ഷേപിക്കാതെ പുറത്തു റോഡരികിൽ നിക്ഷേപിക്കുന്ന പതിവുമുണ്ട്. മാംസ അവശിഷ്ടങ്ങളും മറ്റും അഴുകി ദുർഗന്ധവും ഉണ്ടാകുന്നു ബദ്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ചെങ്ങറ ചങ്ക് ബ്രദേഴ്‌സ് വാട്ട്സ് ആപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു.