
മലയാള സിനിമയുടെ അഭ്രപാളികളിൽ നിറഞ്ഞുനിന്ന അടൂർ ഭവാനി, അടൂർ പങ്കജം സഹോദരിമാരുടെ സ്മരണകൾ ഒന്നുമില്ലാതെ അടൂർ. ആകെയുണ്ടായിരുന്ന അടൂർ പന്നിവിഴയിലെ കുടുംബ വീടും കഴിഞ്ഞ ദിവസം പൊളിച്ചു
ഈ താരസഹോദരിമാരുടെ ഓർമകൾ സൂക്ഷിക്കാൻ ഒരു സ്മാരകവും ഇന്ന് അടൂരിലില്ല. ആകെയുള്ളത് കുടുംബ വീടിന് സമീപത്തുകൂടി കടന്നു പോകുന്ന റോഡിന് അടൂർ ഭവാനി റോഡ് എന്ന് പേരിട്ടിരിക്കുന്നതു മാത്രമാണ്.12 വർഷം മുമ്പ് വിറ്റു മാറിയതാണ് താര സഹോദരിമാരുടെ 72 സെന്റോളം വരുന്ന സ്ഥലവും കുടുംബവീടും