മാരാമൺ കൺവൻഷൻ 13 മുതൽ

Spread the love

 

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ

മാരാമൺ കൺവൻഷൻ 13ന് ആരംഭിക്കും. കോവിഡ് മാനദണ്ഡപ്രകാരമുള്ള പന്തൽ, മണൽപ്പുറം, താൽക്കാലിക പാലങ്ങൾ, വിശ്രമ സംവിധാനം, താൽക്കാലിക ചികിത്സാ സൗകര്യം, പുസ്തക സ്റ്റാളുകൾ, ഓഫീസ്, മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും വേണ്ടി ഉള്ള പന്തൽ, ശുദ്ധജല സംവിധാനം, താൽക്കാലിക ശാചാലയം എന്നിവയടക്കം കൺവൻഷനെത്തുന്ന മുഴുവനാളുകൾക്കും സഹായ ഹസ്തമാകുന്ന തയ്യാറെടുപ്പുകളാണ് മണൽപ്പുറത്ത് ഒരുക്കിയിട്ടുള്ളത്.

മണൽപ്പുറത്തെ പുറ്റുകളും ചെളിയും മാറ്റി മണൽ വിരിക്കാൻ ആഴ്ചകളാണെടുത്തത്. 1100 പേർക്ക് അകലം പാലിച്ച് ഇരിക്കാനാവുന്ന പന്തൽ ഒരുക്കിയെങ്കിലും കഴിഞ്ഞ വർഷത്തെപ്പോലെ സർക്കാർ നിർദേശിക്കുന്ന ആളുകളെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. തോട്ടപ്പുഴശ്ശേരി കടവിലെ ചെപ്പളളി പുരയിടത്തിലേയ്ക്കും റിട്രീറ്റ് സെന്ററിലേയ്ക്കുമാണ് പ്രത്യേക പാലങ്ങൾ പണിതത്. സാനിറ്റെസർ നൽകാനും ശരീരോഷ്മാവ് പരിശോധിക്കുന്നതിനും ഇരുകരകളിലും പ്രത്യേകം സംവിധാനങ്ങളുണ്ട്.

ചൂടുവെള്ളവും ശുദ്ധജലവും ഉറപ്പുവരുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇരുകരകളിലും ശുചീകരണവും വൈദ്യുതീകരണവും പൂർത്തിയായി.

28 സബ് കമ്മിറ്റികളാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്‌. പ്രസിഡന്റ്‌ ഡോ.യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി റവ. ജി ജി മാത്യു, ലേഖക സെക്രട്ടറി ഡോ. അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ.സജി പി സൈമൺ, ട്രഷറർ ജേക്കബ് ശാമുവൽ എന്നിവർ നേതൃത്വം നൽകുന്നു.

 

error: Content is protected !!