കുമ്പഴ പാലത്തിൽ നടപ്പാലം നിര്‍മ്മിക്കുന്നു

Spread the love

 

KONNIVARTHA.COM ; കുമ്പഴ പാലത്തിൽ നടപ്പാലം നിർമിക്കുന്നു. പൊൻകുന്നം-പുനലൂർ കെ.എസ്.ടി.പി. റോഡ് പണിയുടെ രണ്ടാം റീച്ചിലാണ് കുമ്പഴപാലം.പ്രമാടം പഞ്ചായത്തിനേയും പത്തനംതിട്ട നഗരസഭയേയും ബന്ധപ്പെടുത്തി അച്ചൻകോവിൽ ആറിന് കുറുകെയാണ് പാലം

പാലത്തിന് ബലക്ഷയമില്ലാത്തിനാൽ പുതുക്കി പണിയുന്നില്ല. പാലത്തിൽ നടപ്പാത നിർമിക്കാൻ കഴിയാത്തിനാലാണ് നടപ്പാലമായി പണിയുന്നത്. റോഡ് നിർമാണത്തിന്റെ രൂപ രേഖയിൽ ഇത് ഉൾപ്പെടുത്തിയിരുന്നു. നാലര മീറ്റർ വീതിയിലാണ് പാലത്തിന്റെ ഇടത് ഭാഗത്ത് നടപ്പാലം നിർമിക്കുന്നത്

Related posts