ശ്രുതിക്ക് തണലായി ശ്രുതിലയം ഒരുങ്ങി

Spread the love

 

KONNIVARTHA.COM : ഭവന രഹിതർക്ക് വീട് നിർമ്മിച്ചു നല്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവിഷ്കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടാമത്തെ വീട് ഇന്ന് കുടുംബാംഗങ്ങൾക്ക് കൈമാറും.

വള്ളിക്കോട് പഞ്ചായത്ത് ആറാം വാർഡിൽ പള്ളിമുരുപ്പ് സുമയ്ക്കും മക്കളായ ശ്രുതിക്കും സുമേഷിനുമാണ് പുതിയ വീട് നിർമ്മിച്ച് കൈമാറുന്നത്.

കിടപ്പുമുറികളോടുകൂടിയ വീട് 6 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചിരിക്കുന്നത്. വാഴമുട്ടം നാഷണല്‍ സ്ക്കൂള്‍ മാനേജ്മെന്റാണ് വീട് സ്പോൺസർ ചെയ്തത്.

കോന്നി നിയോജക മണ്ഡലത്തിലെ ഭവന രഹിതർക്ക് സഹായ സന്നദ്ധരായ സുമനസ്സുകളുടെയും, സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും സഹായത്തോടെ വീടു നിർമ്മിച്ചു നൽകുന്നതാണ് കരുതൽ ഭവന പദ്ധതി.

ചടങ്ങിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പഞ്ചായത്ത് പ്രസിഡൻ്റ് ആര്‍.മോഹനനന്‍ നായര്‍ ബ്ലോക്ക് മെമ്പര്‍ പ്രസന്നാ രാജന്‍,വാര്‍ഡ് മെമ്പര്‍ ഗീതാകുമാരി,നാഷണല്‍ സ്ക്കൂള്‍ മാനേജര്‍ രാജേഷ് ആക്ലേത്ത് തുടങ്ങിയവർ പ്രസംഗിക്കും

error: Content is protected !!