കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി

Spread the love

 

KONNI VARTHA.COM : കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവര് കൊടിയേറ്റ് കർമം നിർവഹിച്ചു .

ഉത്‌സവം 19 മുതൽ മാർച്ച് 1 വരെ നടക്കും.ദിവസവും അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭാഗവതപാരായണം, ദീപാരാധന, ദീപകാഴ്ച എന്നിവ നടക്കും.19 ന് കൊടിയേറ്റ് സദ്യ, 20ന് ശീതങ്കൻ തുള്ളൽ, 21ന് ഭക്തിഗാനമേള, 23 ന് പറയൻ തുള്ളൽ, 24 ന് ചാക്യാർകൂത്ത്, 25 ന് സോപാനസംഗീതം, 26ന് ഓട്ടൻതുള്ളൽ, 27 ന് പാഠകം, 28 ന് ശിവപുരാണപാരായണം, ആറാട്ട് എഴുന്നെള്ളത്ത്, മേജർ സെറ്റ് കഥകളി എന്നിവയും മാർച്ച് 1 ന് ശിവരാത്രി മഹോത്‌സവവും നടക്കും

error: Content is protected !!