യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനായുള്ള ദൗത്യത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേരിട്ടു. ദൗത്യത്തിന്റെ ഭാഗമായി, 250 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ബുക്കാറസ്റ്റിൽ നിന്നും പുറപ്പെട്ടു. പുലർച്ചെ 2.30ഓടെ വിമാനം ഡൽഹിയിൽ എത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ സംഘത്തിൽ 17 മലയാളികളാണുള്ളത്.
