ചെങ്ങറ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്‌ഠ വാർഷികവും എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന്

Spread the love

KONNI VARTHA.COM : എസ്.എൻ.ഡി.പി. യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്‌ഠ വാർഷികവും, വെള്ളിയറ. വി.എൻ. ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന് നടക്കും.

പുലർച്ചെ 5 ന് നിർമാല്യദർശനം, 6 മുതൽ മഹാശാന്തിഹവനം, കലശപൂജ, സർവൈശ്വര്യപൂജ, കലശാഭിഷേകം, 11 ന് സമൂഹപ്രാർഥന, 11 : 30 ന്, ഗുരുപൂജ, വൈകിട്ട് 6 ന് ദീപാരാധന. ചടങ്ങുകൾക്ക് രതീഷ് ശാന്തി എരമല്ലൂർ മുഖ്യ കാർമികത്വം വഹിക്കും. 6 : 45 ന് പ്രതിഷ്ഠ് വാർഷീക സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉത്‌ഘാടനം ചെയ്യും.

ശാഖാ പ്രസിഡന്റ് എം.എ. സോമരാജൻ അധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ പ്രതിഷ്‌ഠദിന സന്ദേശം നൽകും , യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും എസ്. എസ്. എൽ.സി, പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വെള്ളിയറ വി.എൻ. ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റുകൾ തങ്കമണി ശ്രീധരൻ വിതരണം ചെയ്യും.

യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, മുൻ യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.എൻ സത്യാന്ദപണിക്കർ, യുണിയൻ കൗൺസിലർ എസ്. സജിനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജേഷ്‌കുമാർ, വനിതാ സംഘം യുണിറ്റ് പ്രസിഡന്റ് ഓമന ദിവാകരൻ, ശാഖാ വൈസ് പ്രസിഡന്റ് എം.എസ്. ശിവാന്ദൻ, ശാഖാ സെക്രട്ടറി ദിവ്യ എസ്. എസ്, യൂണിയൻ കമ്മറ്റി മെമ്പർ അജേഷ് എസ്. കുമാർ തുടങ്ങിയവർ പ്രസംഗിക്കും.

error: Content is protected !!