
യുവജനപ്രസ്ഥാനങ്ങൾ സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ പ്രാപ്തരായ യുവസമൂഹത്തെ വാർത്തെടുക്കുന്നു: ആൻ്റോ ആൻ്റണി എം പി.
konnivartha.com : സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ യുവജന പ്രസ്ഥാനങ്ങൾക്ക് സാധിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം എന്ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം പി ആന്റോ ആന്റണി പറഞ്ഞു ഉക്രൈനിൽ അകപ്പെട്ടുപോയ മലയാളികൾക്കും മറ്റുള്ളവർക്കും ആയി നമുക്ക് പ്രാർത്ഥിക്കാം എന്നും അദ്ദേഹം പറഞ്ഞു കോന്നി കിഴക്കൻ മേഖലാ കൺവെൻഷൻനോട് അനുബന്ധിച്ചു കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹായിടവകയിൽ വച്ചു നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ എബി ടി സാമുവൽ അധ്യക്ഷത വഹിച്ചു, ഫാ സ്റ്റെഫിൻ ക്ലാസ് നയിച്ചു, ഫാ ജോൺസൺ കല്ലിട്ടതിൽ,ഫാ ബിജു തോമസ്,യുവജനപ്രെസ്ഥാനം ജനറൽ സെക്രട്ടറി രെഞ്ചു എം ജെ, ഫാ ജിത്തു തോമസ്, ഫാ ലിജിൻ, ഫാ ബിബിൻ, മേഖല സെക്രട്ടറി ജോമോൻ കെ ജോസ്,കേന്ദ്ര സെക്രട്ടറി നിതിൻ മണക്കാട്ടൂമണ്ണിൽ, ലിടാ ഗ്രിഗറി, ഫിന്നി മുള്ളനിക്കാട്,അൻസു മേരി, സുജിൻ ഉമ്മൻ, അജിൽ ഡേവിഡ്, ക്രിസ്റ്റി വർഗീസ്, ജെറിൻ തൊട്ടുപുറം, എലിസബേത്ത് മെറീന,ജോയൽ കോശി, ഷിജു തോമസ്, ജിജി യോഹന്നാൻ,അനി കിഴക്കുപുറം, കെ കെ രാജൻകുട്ടി, ജോർജ് വര്ഗീസ് എന്നിവർ സംസാരിച്ചു