കിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിലെ ഗോൾഡൻ ജൂബിലി ആഘോഷം നടന്നു

Spread the love

 

KONNI VARTHA.COM : കിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷം പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു

വി. കുർബാന സഭാ വൈദിക ട്രസ്റ്റി റവ. ഫാ. എം ഒ ജോൺച്ചൻ അർപ്പിച്ചു.തുടർന്ന് പരിശുദ്ധ ബാവയ്ക്ക് വടക്കുപുറം കാവനാൽപടി സെന്റ് ഗ്രിഗോറിയോസ് കുരിശടിയിൽനിന്ന് ഇടവകയുടെയും വടക്കുപുറം കാവനാൽ പടി പൗരവലിയുടെയും അനേക വാഹനങ്ങളുടെ അകമ്പടിയോട് പള്ളിയിലേക്ക് സ്വീകരിച്ചു ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തുമ്പമൺ ഭദ്രസനാധിപനായ അഭി. കുറിയാക്കോസ് മാർ ക്ലിമീസ് മെത്രാപ്പൊലിത്ത അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു.

സഭയെയും സമൂഹത്തെയും ഒരുപോലെ കരുതുവാനും എല്ലാം ജനങ്ങളും പുതിയ ദിശബോധത്തോട് ജീവിക്കുവാനും നമ്മുക്കാകണമെന്ന് ഉദ്ബോധിപ്പിച്ചു. നിലക്കൽ ഭദ്രസന മെത്രാപ്പോലിത്താ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനി മുഖ്യസന്ദേശം നൽകി. ചികിത്സാ സഹായനിധി ഉദ്ഘാടനം ശ്രീ ആന്റോ ആന്റണിഎം പിയും, വിദ്യാഭ്യാസ സഹായനിധി ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ യും നിർവഹിച്ചു. ഇടവക വികാരി ഫാ. മാത്യു പി. ഡാനിയേൽ സ്വാഗതം അർപ്പിച്ചു. ജൂബിലി സ്മരണിക പ്രകാശനം മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നിർവഹിച്ചു. ഭദ്രസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്, വെരി റവ. കെ ഇ മത്തായി കോർ എപ്പിസ്കോപ്പാ, വെരി റവ. നാഥാനിയേൽ റമ്പാൻ, ഫാ. ജേക്കബ് ഡാനിയേൽ,ഫാ. യേശുദാസ് OIC,ഫാ. അനു തോമസ്,ഫാ. സിനോയി റ്റി. തോമസ്, ഡോ. ജോർജ് വർഗീസ് കൊപ്പാറാ,കെ വ ജേക്കബ്, ശ്രീമതി എലിസബേത്ത് രാജു, ഫാ ജോബിൻ യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.

ട്രസ്റ്റി ജിജി യോഹന്നാൻ, സെക്രട്ടറി അനി എം എബ്രഹാം, ജനറൽ കൺവീനർ ഫാ. ജോബിൻ യോഹന്നാൻ, വിവിധ കമ്മറ്റികളുടെ കൺവീനർമാരായ ഡോ. ജോർജ് തോമസ്, സി ജെ വർഗീസ്, ശ്രീമതി ബിന്ദു എം ബിനു, സി ടി ജോസ്, ജോസഫ് മാത്യു എന്നിവർ നേതൃത്വം നൽകി. മുൻവികാരിമാർ, ദേശത്ത് പട്ടക്കാർ, രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!