
എസ് എസ് കെ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി വിതരണം ചെയ്യുന്ന സഹായക ഉപകരണങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ബി ആര്‍ സി യില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു.ശ്രവണ സഹായികളും, ഓര്‍ത്തോ ഉപകരണങ്ങളും യോഗത്തില്‍ വിതരണം ചെയ്തു.
ജില്ലയിലെ പതിനൊന്ന് ബിആര്‍സികള്‍ വഴി അര്‍ഹരായ കുട്ടികള്‍ക്ക് നേരിട്ട് സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനം ഈ ആഴ്ച്ചതന്നെ പൂര്‍ത്തിയാക്കും.
യോഗത്തില്‍ പത്തനംതിട്ട നഗരസഭാ അംഗം സി കെ അര്‍ജുനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ പി ജയലക്ഷ്മി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേണുകാഭായി, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ലജു പി തോമസ്, എ കെ പ്രകാശ്, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ് ഷൈലജകുമാരി എന്നിവര്‍ പങ്കെടുത്തു.