
സ്മാര്‍ട്ട് ക്ലാസ് കെട്ടിട നിര്‍മാണ ഉദ്ഘാടനം
ഇളമണ്ണൂര്‍ കെപിപിഎം സ്‌കൂളില്‍ രാജ്യസഭാ എംപി അഡ്വ. കെ. സോമപ്രസാദിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി. അഡ്വ. കെ. സോമപ്രസാദ് എംപി
ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ അഡ്വ. ബി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സതീഷ് കുമാര്‍, കാഞ്ചന, പി.ജി. മോഹനചന്ദ്രന്‍പിള്ള, പി.ജി. കൃഷ്ണകുമാര്‍, സിന്ധു അനില്‍, ഡി. ബിനോയി, സുഭാഷ് കുമാര്‍, അഡ്വ. ഡി. ഭാനുദേവന്‍, ആര്‍. സീമ, ജി. സനന്ദന്‍ ഉണ്ണിത്താന്‍, എച്ച്എം അജിത കുമാരി, എച്ച്എം ശ്രീകുമാരി, വി.ആര്‍. കൃഷ്ണാംബിക, സ്‌കൂള്‍ സെക്രട്ടറി കെ.എസ്. സുധാകരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.