22 കുട്ടികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്പ് ടോപ്പ് വിതരണം ചെയ്തു

Spread the love

ലാപ്ടോപ്പ് വിതരണം

 

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 22 കുട്ടികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപടോപ്പ് വിതരണം ചെയ്തു. 6,60,000 രൂപ അടങ്കല്‍ വകയിരുത്തിയ പദ്ധതിയാണ് നടപ്പാക്കിയത്.

 

 

ലാപ്ടോപ്പ് വിതണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജ മാത്യു, മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ജെ. ലത, പ്രകാശ്, വിദ്യ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. സന്ധ്യ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!