“ലൂയിസ് “ചലച്ചിത്രത്തിന്‍റെ ചിത്രീകരണം കോന്നിയില്‍ പുരോഗമിക്കുന്നു

Spread the love

 

konnivartha.com : മലയാളികളുടെ സിരകളില്‍ സിനിമ എന്ന ചിന്തയുടെ ശ്രേണികള്‍ വ്യത്യസ്ത തൂലികയിലൂടെ ചലിപ്പിച്ച പ്രമുഖ തിരക്കഥാകൃത്തും ,സംവിധായകനും ,അഭിനേതാവുമായ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചലച്ചിത്രം “ലൂയിസ് ” കോന്നിയിലും പരസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുന്നു . കോന്നി കല്ലേലി ഊരാളി ആപ്പൂപ്പന്‍ കാവിലും അരുവാപ്പുലത്തും ഈ ചലച്ചിത്രത്തിന്‍റെ ചിത്രീകരണം നടന്നു വരുന്നു .

 

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു . മലയാള ചലച്ചിത്രത്തില്‍ ലൂയിസ് എന്ന പേര് നിറഞ്ഞു നില്‍ക്കുന്ന നിലയില്‍ ശ്രീനിവാസന്‍ തന്‍റെ കഥാപാത്രത്തെ വരും ദിവസങ്ങളില്‍ അഭ്ര പാളികളില്‍ പകര്‍ത്തും .

 

മനോജ്‌ കെ ജയനും ,അശോകനും ,സായി കുമാറും ,ജോയ് മാത്യൂവും ,ലെനയും,സ്മിനു സിജോയും പിന്നെ ഒരു പിടി പ്രമുഖ താരങ്ങളും കോന്നിയുടെ മണ്ണില്‍ വന്നിറങ്ങി .ഇത് വരെ പ്രേക്ഷകർ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായി ശ്രീനിവാസൻ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂയിസ്’.

 

 

കോട്ടുപള്ളിൽ പ്രൊഡക്ഷൻസിൻ്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും, സംവിധാനവും ഷാബു ഉസ്മാൻ കോന്നിയാണ് നിർവ്വഹിക്കുന്നത്.

 

ഷാബുവിന്‍റെ രണ്ടാമത്തെ ചലച്ചിത്രം ആണ് ലൂയിസ് . ആദ്യ ചിത്രം വിശുദ്ധ പുസ്തകം പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .

 

തിരക്കഥ, സംഭാഷണം: മനു ഗോപാൽ, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മൻജിത്ത്, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ , ഫിനാൻസ് കൺട്രോളർ: മനു വകയാർ, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ  എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

error: Content is protected !!