
konnivartha.com : രാജ്യാന്തര ചലച്ചിത്ര മേളയിൽ പഴമയിലെ പുതുമയായി ജി.അരവിന്ദന്റെ കുമ്മാട്ടി. ചിത്രത്തിന്റെ നവീകരിക്കപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‍ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‍ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവ രൂപത്തിൽ സജ്ജമാക്കിയത്.
ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിക്കുന്നത്. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച ശ്രീ തിയറ്ററിൽ രാവിലെ 11.30 നാണ് ചിത്രത്തിന്റെ പ്രദർശനം.