പത്തനംതിട്ട ജില്ലയില്‍ വനിതകള്‍ക്കായി എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ മേള

Spread the love

konnivartha.com : വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ച് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി എംപ്ലോയ്മെന്റ് എക്സേഞ്ച് രജിസ്ട്രേഷന്‍ മേള സംഘടിപ്പിക്കും.

മാര്‍ച്ച് 26 ന് രാവിലെ 10 മുതല്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്ന വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നേരത്തെ രജിസ്റ്റര്‍ ചെയ്ത വനിതകള്‍ക്ക് പുതിയ യോഗ്യതകള്‍ കൂട്ടിച്ചേര്‍ക്കാനും മേളയിലൂടെ കഴിയും. ഫോണ്‍ -9495608900.

error: Content is protected !!