Trending Now

കിണറിൽ വീണയാളെ കോന്നി ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

Spread the love

 

konnivartha.com : കോന്നി മങ്ങാരത്ത് 30 അടി ആഴമുളള കിണർ  വൃത്തിയാക്കാനിറങ്ങി കിണറിന്റെ തൊടി ഇടിഞ്ഞു വീണ യുവാവിനെ രക്ഷപെടുത്തി .കോന്നി കല്ലേലി തോട്ടം എസ്റ്റേറ്റിലെ കണ്ണനാണ് കിണറ്റിൽ അകപ്പെട്ടത്., കോന്നി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

 

 

ഫയർ ആൻറ് റെസ്ക്യു ഓഫീസർ ഷെഫീക്ക് കിണറ്റിലിറങ്ങിയാണ്  രക്ഷപ്പെടുത്തിയത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, അസിസ്റ്റന്റ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ വിജയകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജമീർ, ശ്യാം, ഷഫി, സുഹൈൽ, വിഷ്ണു,ബ്രോൺ, ഹോംഗാർഡ് രാജേന്ദ്രൻ വി എൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വാര്‍ത്ത :anu elakolloor 

error: Content is protected !!