
konnivartha.com : ഇളകൊള്ളൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു.വാഹനത്തിൽ ഉണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ബ്ലോക്ക് ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്നതെന്ന് വിവരം.പിക്കപ്പ് വാൻ കുമ്പഴ ഭാഗത്ത് നിന്നുമാണ് എത്തിയത്.
പാഴ്‌സൽ ഇറക്കിയ ശേഷം വന്നതാണ് പിക്കപ്പ്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പിക്കപ്പ് വാൻ ബ്ലോക്ക് ഓഫീസിന്റെ മതിലിലും ഇടിച്ചു .