
konnivartha.com
റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍
മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്. ( ramadan fasting from sunday)
സൗദിയില്‍ നാളെ റമദാന്‍ വ്രതാരംഭം
സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷക സമിതികള്‍ അറിയിച്ചു. തുമൈര്‍, തായിഫ്, ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. സൗദിയില്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കും. മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ നിരീക്ഷണ സമിതികള്‍ തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സൂര്യാസ്തമയത്തിന് മുമ്പ് തന്നെ സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചിരുന്നു. തെളിഞ്ഞ കാലാവസ്ഥയായിരുന്നു എല്ലായിടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദര്‍ശിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്ന