Trending Now

മലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമാണം ഉടൻ ആരംഭിക്കും : കോന്നി എം എല്‍ എ

Spread the love

 

konnivartha.com : മലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമാണം ഉടൻ ആരംഭിക്കുമെന്നു സ്കൂളിൽ സന്ദർശനം നടത്തിയ ശേഷം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ഒരു കോടി ഇരുപതു ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തികളാണ് ആരംഭിക്കുക.

2500 ചതുരശ്ര അടിയിൽ 3 സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ കോൺഫറൻസ് ഹാൾ , ലൈബ്രറി, ശുചി മുറി, ചുറ്റുമതിൽ, കവാടം,ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ നിർമ്മിക്കും.നിലവിലുള്ള കെട്ടിടത്തിന്റെ മുകളിലാണ് പുതിയ നിർമാണം നടക്കുക.

എം എൽ എ യോടൊപ്പം മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ഷാജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ് ബിജു, പഞ്ചായത്തംഗം എൻ വളർമതി, പഞ്ചായത്ത് സെക്രട്ടറി വി എൻ അനിൽ ,പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സികുട്ടീവ് എഞ്ചിനീയർ ഷീന രാജൻ,അസി എക്സികുട്ടീവ് എൻജിനീയർ ആശ, അസി എൻജിനീയർ മെജോ എന്നിവർ പങ്കെടുത്തു.

error: Content is protected !!