Trending Now

കെ എൻ സോമശേഖരൻ നായർ (73 ) അന്തരിച്ചു

Spread the love

 

konnivartha.com :ഇൻഡ്യൻ നാഷണൽ കോൺഗ്രസ്‌ പന്തളം ബ്ലോക്ക്‌ കമ്മറ്റി ജനറൽസെക്രട്ടറിയും തട്ടയിൽ രണ്ടാം നമ്പർ എൻ എസ്‌ എസ്‌ കരയോഗം പ്രസിഡന്റുമായിരുന്ന പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറു കല്ലുഴത്തിൽ വീട്ടിൽ കെ എൻ സോമശേഖരൻ നായർ (73 ) അന്തരിച്ചു.

റിട്ടയേർഡ്‌ സബ്‌ രജിസ്റ്റ്രാർ എം രമണിയമ്മയാണു ഭാര്യ. കേരളകാർട്ടൂൺ അക്കാദമി മുൻ വൈസ്‌ ചെയർമ്മാനും ഹരിതാശ്രമം പാരിസ്ഥിതിക ആത്മീയഗുരുകുലം ഡയറക്റ്ററുമായ കാർട്ടൂണിസ്റ്റ് ജിതേഷ്‌ജി മൂത്തമകനാണ് . ജ്യോതിഷ്‌ , ദേവി പ്രിയ എന്നിവരാണു മറ്റു മക്കൾ .അനൂപ്‌ ജി കൃഷ്ണൻ (ടെക്നോപാർക്ക്‌ , തിരുവനന്തപുരം), ഉണ്ണിമായ (ഡയറക്റ്റർ, കോന്നി വീനസ്‌ ബുക്ക്‌ ഡിപ്പോ) എന്നിവർ മരുമക്കളുമാണ് . സംസ്കാരം : ഏപ്രിൽ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 12:30 നു പന്തളം തെക്കേക്കര , ഭഗവതിക്കും പടിഞ്ഞാറു കല്ലുഴത്തിൽ തറവാട്ടിൽ വെച്ചു നടക്കും

error: Content is protected !!