Trending Now

കുവൈറ്റിൽ തൊഴിൽ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോർക്ക ഇടപെടൽ

Spread the love

 

 

കുവൈറ്റിൽ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോർക്ക റൂട്ട്സ് കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉർജിതമാക്കി.

ഗാർഹികജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴിൽ പീഡനത്തിന് ഇരയായിരിക്കുന്നത്. ജോലിസ്ഥലത്ത് തടവിലാക്കപ്പെട്ട അജിതയെ നാട്ടിൽ തിരിച്ചെത്തിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നോർക്ക എംബസിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

ദിവസവും 16 മണിക്കൂറോളമായിരുന്നു ജോലി. ഇത് ചോദ്യം ചെയ്തതിന് യുവതി ശാരീരിക പീഡനത്തിനു ഇരയേകേണ്ടി വന്നു. കുവൈറ്റ് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് നോർക്ക റൂട്ട്സ് സി.ഇ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

error: Content is protected !!